തലമുടി വെട്ടാൻ ആവശ്യപ്പെട്ടു : പ്രിൻസിപ്പാളിനെ കുത്തിക്കൊന്നു

Image created by AI(Reve.art)

 ഹരിയാനയിലെ ഹിസാർ ജില്ലയിലെ ബാസ് ബാദ്ഷാഹ്പുരിൽ പ്രവർത്തിക്കുന്ന കർത്താർ മെമോറിയൽ സീനിയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാൾ ജഗ്ബിർ സിംഗ് (50)നെ രണ്ടുപേരടങ്ങിയ വിദ്യാർത്ഥികൾ കുത്തിക്കൊന്നു.

മുടി വെട്ടി അച്ചടക്കത്തോടെ സ്കൂളിലെത്താൻ നിർദ്ദേശിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. കൊലയ്ക്ക് മുമ്പ് പ്രിൻസിപ്പളെ ഭീഷണിപ്പെടുത്തിയതും പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടതുമായ വിദ്യാർത്ഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗുരുപൂർണിമ ദിവസമായ വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂളിനകത്തായിരുന്നു കുത്തേറ്റത്. ഗുരുതരമായ പരിക്കുകൾക്കുശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർത്ഥികൾ കത്തി എറിഞ്ഞശേഷം രക്ഷപ്പെടുന്നത് കാണാമെന്നും ഭീഷണിക്ക് പിന്നിൽ മറ്റൊരു സംഘമുണ്ടെന്നു സംശയമുണ്ടെന്നും ഹിസാർ എസ്.പി. അമിത് യാശ്‌വർധൻ അറിയിച്ചു. രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലാണ്.

Comments