ഏകദിനത്തിലെ ഹിറ്റ്‌മാൻ യുഗം അവസാനിക്കുന്നു.. രോഹിത് ഇനി ഇന്ത്യൻ ടീമിൽ നില നിൽക്കുമോ..?

Rohit Sharma, the Indian captain, has been caught in the midst of a political row - Getty Images/Alex Davidson

ഇന്ത്യൻ ആരാധകരെ സങ്കടപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്.ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ ഏകദിന ടീമിൽ നിന്നും പുറത്താവുന്നതിന്റെ വക്കിലാണ് കാര്യങ്ങൾ.നിലവിൽ ടെസ്റ്റ്‌, ടി20 ഫോർമാറ്റുകൾ കളം ഒഴിഞ്ഞ രോഹിത് ഏകദിനത്തിൽ മാത്രമാണ് തുടരുന്നത്.

രോഹിതിനു നിലവിൽ 38 വയസ്സാണ് പ്രായം,2027 ലോകകപ്പ് ആവുമ്പോൾ 40 ആകും,ഈ പ്രായത്തിൽ ഒരു താരത്തെ കേന്ദ്രീകരിച്ചു ടീം ഇറക്കാൻ ഗംഭീർ തയാറാവില്ല എന്നാണ് സൂചനകൾ.

നിലവിൽ ശുഭമാൻ ഗില്ലിന്റെ കീഴിൽ ഇന്ത്യ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തുന്നുമുണ്ട്.അത് പോലെ സജീവ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത് രോഹിത്തിന്റെ ഫിറ്റ്നസിനെ ബാധിക്കാൻ സാധ്യതയുമുണ്ട്.

ഒക്ടോബർ 19 നാണ് ഇന്ത്യയുടെ അടുത്ത ഏകദിന മത്സരം.

Comments